Updated on : 16, June, 2026
Posted on : 12, June, 2026.    Post views : 76
Category : Personalities
BOOKMARK THIS ARTICLE MOVE BACK

ആൻ ഫ്രാങ്കിന്റെ വാക്കുകൾ ഇന്നും ലോകത്തെ പലതും ഓർമ്മിപ്പിക്കുന്നു

ഇന്ന് ജൂൺ 12, 2026 — ആനിന്റെ 97-ാം ജന്മദിനം!


"എല്ലാവരും ഒരുപോലെയല്ല, പക്ഷേ എല്ലാവരിലും നല്ലത് കാണാൻ ശ്രമിക്കുക." - ആനിന്റെ ഡയറി മനുഷ്യാവകാശം, സഹിഷ്ണുത, പ്രത്യാശ എന്നിവയുടെ പ്രതീകമായി ഇന്നും നിലകൊള്ളുന്നു.



ആൻ ഫ്രാങ്ക് (Annelies Marie Frank) — ലോകമെമ്പാടും പ്രശസ്തയായ ഒരു ജൂത പെൺകുട്ടി. ഇന്ന് ജൂൺ 12, 2026 — അവളുടെ 97-ാം ജന്മദിനം! ഹോളോകോസ്റ്റിന്റെ (നാസി ജൂത നരഹത്യ) മുഖമായി അറിയപ്പെടുന്ന ആനിന്റെ ഡയറി ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട യുദ്ധ സാഹിത്യങ്ങളിലൊന്നാണ്.


ജീവിതത്തിന്റെ തുടക്കം

ആന്‍ 1929 ജൂൺ 12, ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ടില്‍ ജനിച്ചു. അച്ഛൻ ഒട്ടോ ഫ്രാങ്ക് (ബിസിനസുകാരൻ), അമ്മ എഡിത്ത് ഫ്രാങ്ക്, സഹോദരി മൂന്ന് വയസ് മുതിർന്ന മാർഗറ്റ്. 1933-ൽ ഹിറ്റ്ലറും നാസികളും ജര്‍മ്മനിയില്‍ അധികാരത്തിലെത്തിയതോടെ ജൂതവിദ്വേഷം വർധിച്ചു. അങ്ങിനെ ആനിന്റെ കുടുംബം 1934-ൽ അയല്‍ രാജ്യമായ ആംസ്റ്റർഡാമിലേക്ക് മാറി. അവിടെ ഒട്ടോ ഒരു ജാം, സ്പൈസസ് കമ്പനി (Opekta) ആരംഭിച്ചു. ആംസ്റ്റർഡാമിൽ ആൻ സന്തോഷകരമായ ബാല്യം കഴിച്ചു. അവൾ സൗഹൃദപ്രിയയും, സാഹിത്യത്തോട് താൽപ്പര്യമുള്ളവളുമായിരുന്നു.


ഒളിവ് ജീവിതം (Secret Annex – 1942-1944)

1940-ൽ ജർമ്മനി നെതർലാൻഡ്സ് ആക്രമിച്ചു. 1942 ജൂലൈയിൽ സഹോദരി മാർഗറ്റിനെ തൊഴിൽ ക്യാമ്പിലേക്ക് വിളിച്ചതോടെ കുടുംബം ഒളിവിൽ പോയി. പ്രിൻസൻഗ്രാക്റ്റ് 263-ലെ ഒട്ടോയുടെ ഓഫീസിന് പിന്നിലുള്ള രഹസ്യ കേന്ദ്രത്തില്‍ (Secret Annex) രണ്ടു വര്‍ഷത്തോളം അവര്‍ താമസിച്ചു. ഒരു ബുക്ക്‌ഷെൽഫ് ഉപയോഗിച്ച് വാതില്‍ മറച്ചു. ആനിന്റെ കുടുംബത്തോടൊപ്പം വാൻ പെൽസ് കുടുംബവും രഹസ്യമായി താമസിച്ചു. മീപ് ഗീസ്, ബെപ്പി വോസ്കുയിൽ, യാൻ ഗീസ്, യോഹന്നസ് വോസ്കുയിൽ തുടങ്ങിയവർ അവരെ സഹായിച്ചു. അവർ ഭക്ഷണവും വാർത്തകളും എത്തിച്ചു. ഒളിവിൽ ദിവസങ്ങൾ ക്ഷമയോടെ കഴിച്ചു. പകൽ സംസാരിക്കാൻ പാടില്ല, ടോയ്‌ലറ്റ് ഉപയോഗിക്കാൻ പരിമിതി, ജനാലകൾ അടച്ചു. ആൻ ഡയറി എഴുതി, പുസ്തകങ്ങൾ വായിച്ചു, കുടുംബവുമായി തർക്കിച്ചു, സ്വപ്നങ്ങൾ കണ്ടു.


ഈ കാലയളവിൽ 13 വയസ്സുള്ള ആൻ തന്റെ പ്രശസ്തമായ ഡയറി എഴുതാൻ തുടങ്ങി. അതിൽ അവളുടെ ഭയങ്ങൾ, സ്വപ്നങ്ങൾ, കൗമാര ചിന്തകൾ, മനുഷ്യത്വത്തിലുള്ള വിശ്വാസം എന്നിവയെല്ലാം ഉണ്ട്. ഡയറി ആദ്യം സ്വകാര്യമായിരുന്നു. പിന്നീട് അവൾ അത് പുനരാലേഖനം ചെയ്തു. എല്ലാ എഴുത്തും ഒരു യഥാർത്ഥ സുഹൃത്തിന്റെ പേരിൽ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് “Kitty” എന്ന സുഹൃത്തിന് അഭിസംബോധന ചെയ്തു.


ഡയറി അവളുടെ 13-ാം ജന്മദിന സമ്മാനമായിരുന്നു. മൂർജെ എന്ന പേരുള്ള ഒരു പൂച്ച ആനിന്‌ ഏറെ പ്രിയപ്പെട്ടതായിരുന്നു. ഒളിവിലെ നാളുകളില്‍ അവൾക്ക് പീറ്റർ വാൻ പെൽസിനോട് പ്രണയം തോന്നിയിരുന്നു. ആൻ ഒരു എഴുത്തുകാരിയാകണമെന്ന് സ്വപ്നം കണ്ടിരുന്നു


അറസ്റ്റും മരണവും

1944 ഓഗസ്റ്റ് 4ല്‍ ഗസ്റ്റപ്പോ അവരെ കണ്ടെത്തി അറസ്റ്റ് ചെയ്തു. ഒറ്റുകൊടുത്തത് ആരെന്ന് ഇപ്പോഴും പൂർണമായി അറിയില്ല. ആദ്യം വെസ്റ്റർബോർക്ക് ട്രാൻസിറ്റ് ക്യാമ്പിലേയ്ക്ക് കൊണ്ടുപോയി. അവിടെ പുരുഷന്മാരെയും സ്ത്രീകളെയും വേർപെടുത്തി. എഡിത്ത് മരിച്ചു. 1944 ഒക്ടോബർ, നവംബറിൽ മാസങ്ങളിലായി ആനും മാർഗറ്റും ബെർഗൻ-ബെൽസെൻ എന്ന ക്യാമ്പിലേക്ക് മാറ്റപ്പെട്ടു. 1945 ഫെബ്രുവരി, മാർച്ച് മാസങ്ങളില്‍ ടൈഫസ് മൂലം ഇരുവരും മരിച്ചു. ഇത് ക്യാമ്പ് മോചിപ്പിക്കുന്നതിന് ഏതാനും ആഴ്ചകൾ മുമ്പായിരുന്നു. ആനിന്‌ 15 വയസ്സ് മാത്രം. പിതാവ് ഓട്ടോ മാത്രം ജീവിച്ചിരുന്നു.


ഡയറിയുടെ ചരിത്രം

ഒട്ടോ ഫ്രാങ്ക് മടങ്ങിയെത്തി ഡയറി കണ്ടെടുത്തു. 1947-ൽ ഡച്ച് ഭാഷയിൽ ആ ഡയറി പ്രസിദ്ധീകരിച്ചു. പിന്നീട് "The Diary of a Young Girl" എന്ന പേരിൽ ഇംഗ്ലീഷിലും ലോകത്തിലെ 70-ലധികം ഭാഷകളിലും വന്നു. ഡയറിയിൽ ചില ഭാഗങ്ങൾ, പ്രത്യേകിച്ച് ശരീരവും ലൈംഗികതയും സംബന്ധിച്ചത് ഒട്ടോ നീക്കം ചെയ്തിരുന്നു — പിന്നീട് പൂർണ രൂപം പ്രസിദ്ധീകരിച്ചു.


ഡയറി — ലോകത്തിന്റെ അമൂല്യ സമ്മാനം

ഇന്ന് ആന്റെ ഡയറി മനുഷ്യാവകാശം, സഹിഷ്ണുത, പ്രത്യാശ എന്നിവയുടെ പ്രതീകമായി നിലകൊള്ളുന്നു. ആൻ ഫ്രാങ്ക് ഫൗണ്ടേഷൻ സഹിഷ്ണുത, മനുഷ്യാവകാശം എന്നിവ പ്രോത്സാഹിപ്പിക്കുന്നു. ആൻ ഫ്രാങ്കിന്റെ വാക്കുകൾ ഇന്നും ലോകത്തെ ഓർമ്മിപ്പിക്കുന്നു:

“എല്ലാവരും ഒരുപോലെയല്ല, പക്ഷേ എല്ലാവരിലും നല്ലത് കാണാൻ ശ്രമിക്കുക.”


Ann Frank
Anne Frank's Diary

ആൻ ഫ്രാങ്ക് മ്യൂസിയം (Anne Frank House)

ആംസ്റ്റർഡാമിലെ പ്രിൻസെൻഗ്രാക്റ്റ് 263 (Prinsengracht 263) ആണ് ആൻ ഫ്രാങ്ക് മ്യൂസിയത്തിന്റെ സ്ഥലം. ഇത് ആൻ ഫ്രാങ്കും കുടുംബവും 1942–1944 വരെ ഒളിച്ചിരുന്ന Secret Annex ആണ്. 1960-ൽ മ്യൂസിയമായി തുറന്നു. ലോകത്തിലെ ഏറ്റവും സന്ദർശകരെ ആകർഷിക്കുന്ന ചരിത്ര സ്ഥലങ്ങളിലൊന്നാണ്.

പ്രധാന ആകർഷണങ്ങൾ

  • ആൻ ഫ്രാങ്കിന്റെ മുറി, പോസ്റ്ററുകൾ, ഡയറി എഴുതിയ ഡെസ്ക് എന്നിവ കാണാം.
  • ആന്റെ യഥാർത്ഥ ഡയറി (പ്രത്യേക പ്രദർശനത്തിൽ).
  • ഫോട്ടോകൾ, ഡോക്യുമെന്ററികൾ, ക്വോട്ടുകൾ.
  • ഒളിവ് ജീവിതത്തിന്റെ യാഥാർത്ഥ്യം അനുഭവിക്കാൻ സഹായിക്കുന്ന ഓഡിയോ ടൂർ.
  • ഔദ്യോഗിക വെബ്സൈറ്റ്: www.annefrank.org


Video gallery



READ MORE



Comments & Contributions
Please share your knowledge, comment and feedback
RELATED ARTICLES



At a glance


Quick links



One of the biggest benefits of the Internet is the huge amount of information we all have available at our fingertips. Yet the biggest challenge for many of us is making sense of all that information.

OUR CHANNELS AND SERVICES


Our Location

PeerBey.Com, Kollannur
Zanan Mission Road, Opp. BSNL
Chembukavu, Thrissur - 680020


© 2020 PeerBey. All rights reserved

page counter