Beena Mathew FILCA Film Society Thiruvananthapuram |
Updated on : 23, December, 2023 Posted on : 18, September, 2023. Post views : 83 Category : Film Vision, Literature, Personalities |
BOOKMARK THIS ARTICLE | MOVE BACK |
മാഞ്ഞുപോകാതെ ഉറഞ്ഞ മഞ്ഞു പോലെ പ്രണയം. ഓളവും തീരത്തിലെയും പ്രണയഭംഗം. അസുരവിത്തിലെ ചതി എന്നിവ മറ്റു കൃതികളിലുണ്ട്. നാലുകെട്ടുകളുടെ തകർച്ചയും നെടുവീർപ്പുകളും ഗതകാല ഗ്രാമീണ സൗഭാഗ്യങ്ങളെ ഓർത്തുള്ള വ്യാകുലതകളും ചാരുതയാർന്ന ഭാഷയിൽ അനുഭവഭേദ്യമാക്കുന്ന കഥകളാണ് ഏറെയും എം.ടി എന്ന രചയിതാവിന്റേത്.
എം. ടി തിരയിളക്കങ്ങൾ ഉണ്ടാക്കിയ കടൽ ആയിരുന്നു. ചെറുകഥ കളിലൂടെ, നോവലുകളിലൂടെ, തിരക്കഥകളിലൂടെ വള്ളുവനാടൻ മിത്തുകളും ശൈലികളും വായനക്കാർക്ക് തുറന്നു വെച്ച കഥാകാരൻ.
കരിമ്പനയെ കട പുഴകി എറിയാൻ വീശിയടിക്കുന്ന പാലക്കാടൻ കാറ്റ്!
ഓരോ കഥയും ഓരോ ചരിത്രമാണ്. യാഥാസ്ഥിതിക നായർ തറവാടും, മരുമക്കത്തായവും ജന്മിത്വത്തിൻറെ അവസാനവുമെല്ലാം പ്രതിപാദിക്കുന്ന കേരളത്തിലെ സാമൂഹ്യ വ്യവസ്ഥിതിയെ പറ്റിയുള്ള ചരിത്രം.
യാഥാസ്ഥിതിക നായർ തറവാടും മരുമക്കത്തായവും ജന്മിത്വത്തിൻറെ അവസാനവുമെല്ലാം പ്രതിപാദിക്കുന്ന കുട്ട്യേടത്തി, ഇരുട്ടിൻറെ ആത്മാവിലെ ഭ്രാന്തൻ വേലായുധനും മറ്റും ചെറുനൊമ്പരമായി ഹൃദയങ്ങളിൽ കിടക്കും. വ്യക്തിബന്ധങ്ങളിലുണ്ടായ വിള്ളലുകളും ദാരിദ്ര്യവും പ്രണയത്തിൻറെ ഭൂതകാലവും കഥകളിൽ വായിച്ചെടുക്കാം.
കേരളത്തിലെ സാമൂഹ്യവ്യവസ്ഥയെ പറ്റിയുള്ള ചരിത്ര കഥാപാത്രങ്ങളെ കണ്ടെത്തിയത് സ്വകുടുംബത്തിൽ നിന്നാണ്. തമാശക്കുമുണ്ട് ഒരു ക്ളാസ്സിക്ക് സറ്റൈൽ. അത് കുടുകുടെ ചിരിപ്പിക്കുന്ന തമാശയല്ല. കൂരമ്പു പോലെ നെഞ്ചിൽ ആഴ്ന്നിറങ്ങുന്ന കറുത്തഹാസ്യം. അച്യൂതൻ നായരുടെ കഴുത്തും കൈയും വെട്ടുന്നത് സങ്കൽപിച്ച് ഭ്രാന്തമായി ചിരിക്കുന്ന വേലായുധൻ കുട്ടി. സമൂഹത്തിലും കുടുബങ്ങളിലും അടക്കിഭരിക്കുന്ന കഥാപാത്രങ്ങളും മനുഷ്യമനസ്സിലെ പകയും വെറുപ്പുമായി ഒരു നാൾ അവരെ നിഷ്ക്കാസനം ചെയ്യുന്ന സ്വപ്ന/സങ്കൽപങ്ങളും കഥകളിൽ കാണാം.
നോവലിലായാലും തിരക്കഥകളിലായാലും ചില കഥാപാത്രങ്ങൾക്ക് കഥകളിയുടെ പരിവേഷമുണ്ട്. പച്ചയിൽ നിന്ന് കത്തിയിലേക്കുള്ള പകർന്നാട്ടം. പരിണയം എന്ന ചിത്രത്തിൽ നായിക താത്രി അന്തർജ്ജനം പച്ചവേഷത്തിൽ നിന്നാണ് ഗർഭിണി ആകുന്നത്. അവിടെ വേഷം കെട്ടിയ നടൻ അപ്രസക്തനാകുന്നു. കഥകളി കലാരൂപത്തെ സ്നേഹിക്കുന്ന നാടൻ സംസ്ക്കാരം കൊണ്ടാകാം ഒളിഞ്ഞും തെളി ഞ്ഞും പച്ചയും കത്തിയും കഥാപാത്രങ്ങൾ മെനഞ്ഞുണ്ടാകുന്നത്.
രണ്ടാംമൂഴത്തിലെ ഭീമൻറെ പ്രണയഭംഗം നോക്കിയാൽ പാഞ്ചാലിയെ സ്നേഹിക്കുന്ന ഭീമൻ രണ്ടാംമൂഴക്കാരനാണ്. ഇതിൽ ശത്രുവിനോട് ദയ കാട്ടരുത് എന്നൊരു നാട്ടുനിയമം കാണാം . ഇത് ചുരുളഴിയാത്ത പ്രണയകാവ്യം കൂടിയാണ്.
നാട്ടുസംസ്ക്കാരത്തിൽ അലിഞ്ഞു ചേർന്ന സർപ്പക്കാവും അതിനോട് അനുബന്ധിച്ച് നടത്തുന്ന സർപ്പംതുള്ളലും കാണാം. ഭാഗിച്ച് പോയവരും ബന്ധുക്കളും ദേശക്കാരും ഒത്തുകൂടുന്നത് പതിവ് കാണാം. ഭൂവനേശ്വരി പൂജയും അമ്പലത്തിലെ കളംപാട്ടും കാണാം.
മാഞ്ഞുപോകാതെ ഉറഞ്ഞ മഞ്ഞു പോലെ പ്രണയം. ഓളവും തീരത്തിലെയും പ്രണയഭംഗം. അസുരവിത്തിലെ ചതി എന്നിവ മറ്റു കൃതികളിലുണ്ട്. നാലുകെട്ടുകളുടെ തകർച്ചയും നെടുവീർപ്പുകളും ഗതകാല ഗ്രാമീണ സൗഭാഗ്യങ്ങളെ ഓർത്തുള്ള വ്യാകുലതകളും ചാരുതയാർന്ന ഭാഷയിൽ അനുഭവഭേദ്യമാക്കുന്ന കഥകളാണ് ഏറെയും എം.ടി എന്ന രചയിതാവിന്റേത്.
വാക്കുകൾക്ക് നിളാനദി പോലെ തട്ടും തടവുമില്ലാതുള്ള ശാന്തമായ ഒഴുക്ക്. ആശയങ്ങളുടെ ലാളിത്യം. ഭാഷയുടെ സൗന്ദര്യം. ഇവ എം.ടിയുടെ കഥയുടെ മുഖമുദ്രയാണ്. പ്രാദേശിക സംസ്ക്കാരം ഉടനീളം കഥകളിലും നോവലുകളിലും നിറഞ്ഞുനിൽക്കുന്നു.
PeerBey Software, dewSpace, 5th Floor
Chowallur Tower, Ayyanthole road
West Fort, Thrissur - 680004
© 2020 PeerBey. All rights reserved