Updated on : 24, April, 2025
Posted on : 19, April, 2025.    Post views : 18
Category : Agriculture, Health
BOOKMARK THIS ARTICLE MOVE BACK

മഹത്തരം! ഈ അകത്തിചീര

അകത്തി അഥവാ അഗസ്തി ചീര


അകത്തി അഥവാ അഗസ്തി ചീര എന്ന ഔഷധച്ചെടി സിദ്ധ വൈദ്യ കുലപതിയായ അഗസ്ത്യ മുനിയുടെ പേരിൽ അറിയപ്പെടുന്നത് അതിന്റെ മഹത്വത്തെ അത്രകണ്ട് സാധൂകരിക്കുന്നു.



ആറുമുതൽ എട്ട് മീറ്റർ വരെ ഉയരത്തിൽ ചെറു മരമായോ കുറ്റിചെടിയായോ വളരുന്ന അകത്തി ഏറെ ഔഷധ ഗുണമുള്ള സസ്യമാണ്. അകത്തി, അഗസ്തി, അഗസ്തി ചീര, മുനിദ്രുമം, രുദ്രമന്ദാരം,  വംഗസേന എന്നിങ്ങനെ വിവിധ പേരുകളിൽ അറിയപ്പെടുന്നു. ചീര എന്ന് വിളിപ്പേരുണ്ടെങ്കിലും പയറു വർഗത്തിൽപെട്ട സസ്യമാണ് അകത്തി. ഇതിന്റെ പൂവും ഇലയും, വിത്തുമെല്ലാം കറി വെക്കുവാൻ ഉപയോഗിക്കുന്നുണ്ട്. ആയുർ വേദത്തിൽ ഇതിന്റെ തൊലി, ഇല, പൂവ്, കായ എന്നിവ ഔഷധമായി ഉപയോഗിക്കുന്നു. ആയുർ വേദ വിധി പ്രകാരം കൈയ്പ് രസവും, ശീത വീര്യവുമാണ് അകത്തിക്കുള്ളത്. പൂവിന്റെ നിറമനുസരിച്ച് വെള്ള, ചുവപ്പ്, മഞ്ഞ, പിങ്ക് എന്നിങ്ങനെ നാലിനം അകത്തികളുണ്ട്. പയർ പോലെയുള്ള കായയുടെ ഉള്ളിലാണ് വിത്തുകൾ. അടുക്കളതോട്ടത്തിൽ ഇടം നല്കാവുന്ന സസ്യമാണ് അകത്തി.

ഇലയിൽ മാംസ്യം, കാൽസ്യം, ഫോസ്ഫറസ്, ലോഹാംശം, എ, ബി, സി, ജീവകങ്ങൾ എന്നിവയും പുഷ്പങ്ങളിൽ ബി, സി, ജീവകങ്ങൾ എന്നിവയും വിത്തിൽ മാംസ്യം കൊഴുപ്പ്, അന്നജം എന്നിവയും അടങ്ങിയിരിക്കുന്നു. വിറ്റാമിൻ എ, ധാരാളമടങ്ങിയിരിക്കുന്നതിനാൽ ആഹാരത്തിന്റെ ഭാഗമാക്കുന്നത് നേത്ര രോഗങ്ങളെ തടയുന്നു. വിറ്റാമിൻ സി നല്ലയൊരു ആന്റി ഓക്സിഡന്റായതിനാൽ അകത്തിയില കഴിക്കുന്നത് രക്ത ധമനികളിൽ കൊഴുപ്പടിയുന്നത് ഇല്ലാതാക്കുവാൻ സഹായിക്കും. ഇതിന്റെ തൊലിയിൽ ധാരാളം ടാനിനും വിത്തിൽ ഒലിയാനോലിക് അമ്‌ളവും അടങ്ങിയിരിക്കുന്നു.


Akathi with white flower
Akathi Plant
മഞ്ഞ അകത്തി

ഉഷ്ണമേഖല പ്രദേശങ്ങളിൽ അകത്തി നന്നായി വളരുന്നു. ഇന്ത്യ, ഇൻഡോനേഷ്യ, ഫിലിപ്പീൻസ്, ശ്രീലങ്ക മലേഷ്യ എന്നിവിടങ്ങളിൽ അകത്തി കൃഷി ചെയ്യുന്നു. ഇന്ത്യയിൽ ഗുജറാത്ത്‌, മഹാരാഷ്ട്ര, മധ്യപ്രദേശ്,  തമിഴ്‌നാട്, എന്നിവിടങ്ങളില്‍ അകത്തി വ്യാപകമായി കൃഷിചെയ്തുവരുന്നു. പറമ്പിന്റെ അതിരിൽ ജൈവ വേലിയായി ഈ ചെടി നട്ടുപിടിപ്പിക്കാം.

ചുവന്ന അകത്തി
പിങ്ക് അകത്തി
അകത്തിയുടെ കായ

അകത്തിയുടെ വിത്ത്
അകത്തി ഇല

അകത്തിച്ചീര Fact table
Kingdom
Plantae
Family
Fabaceae
GenusSesbania
Scientific nameSesbanis Grandiflora
Common nameVegetable Humming Bird



PREVIOUS | READ MORE | NEXT



Comments & Contributions
Please share your knowledge, comment and feedback
RELATED ARTICLES



At a glance


Quick links



One of the biggest benefits of the Internet is the huge amount of information we all have available at our fingertips. Yet the biggest challenge for many of us is making sense of all that information.

OUR CHANNELS AND SERVICES


Our Location

PeerBey Software, dewSpace, 5th Floor
Chowallur Tower, Ayyanthole road
West Fort, Thrissur - 680004


© 2020 PeerBey. All rights reserved

page counter