ഗ്രന്ഥകർത്താവ് | ഡോ. വി. രാജകൃഷ്ണൻ |
പ്രസാധകൻ | ഗ്രീൻ ബുക്സ്, തൃശ്ശൂർ |
പേജ് | 224 |
വില | 290 രൂപ |
ഇന്ത്യൻ സിനിമയിൽ സ്വത്വാന്വേഷണത്തിന്റെ നാൾവഴികൾ (1950-90) തേടുകയാണ് സാഹിത്യ ചലച്ചിത്ര നിരൂപകൻ ഡോ. വി. രാജകൃഷ്ണൻ.
ലോകചലച്ചിത്ര ചിന്തകളുടെ ഏറ്റവും സമൃദ്ധമായ പശ്ചാത്തലം പിഞ്ചെന്ന് ഇന്ത്യൻ സിനിമയിലെ അപൂർവ മേഖലയിലേക്കുള്ള അന്വേഷണം. കഴിഞ്ഞ നൂറ്റാണ്ടിലെ ശ്രദ്ധേയ ക്‌ളാസിക് സിനിമകളുടെ ആന്തരിക സമസ്യകൾ അനാവരണം ചെയ്യുന്നതും ഇന്ത്യൻ സിനിമയിലെ ഏതാനും പരീക്ഷണ വിസ്മയങ്ങൾ നിരീക്ഷിക്കുന്നതും കൗതുകകരമായ പ്രൗഡശൈലിയിലാണ്. ചരിത്രത്തിന്റെ സവിശേഷ ഘട്ടങ്ങളിൽ ഉയർന്നു നിൽക്കുന്ന മനുഷ്യാവസ്ഥയുടെ ഏകാന്തമായ മറുപുറം വികാരലഹരി വിതുമ്പുന്ന പാനപാത്രത്തിന്റെ മുറിവുള്ള ഹൃദയം പോലെയാണ്. ചലച്ചിത്രകാരന്റെ, അഭിനേതാവിന്റെ ആത്മാവിന്റെ ആതുരാവസ്ഥയും ഉത്കണ്ഠകളും കഥാപാത്രത്തിന്റെ സ്വത്വത്തിൽ പ്രതിഫലിക്കുന്നു. ഇവാൻ ദ ടെറിബിൾ (ഐസൻസ്റ്റീൻ ), സിറ്റിസൺ കൈൻ (ഓർസൻ വെൽസ്), വൈൽഡ് സ്ട്രോബെറീസ് (ഇങ്മർ ബെർഗ്മാൻ), 8 1/2 (ഫെല്ലിനി), മിറർ (തർകോവസ്കി), റെഡ് ഡീസെർട്ട് (അന്റോണിയോണി), പീയർ ദ മാഡ്മാൻ (ഗോദാർദ്), ഇറ്റേണിറ്റി ആൻഡ് എ ഡേ (ആഞ്ചലോ പൗലോസ്), ഡയറി ഫോർ മൈ ചിൽഡ്രൻ (മാർത്ത മെസോറസ്), ബ്ലൂ ഈസ് ദ വാമസ്റ്റ് കളർ (അബ്ദുൽ ലത്തീഫ് കെശീഷ്) എന്നീ സിനിമകളിലേക്ക് പ്രവേശിച്ച് ജീവിതത്തിന്റെ അനന്യചിന്തകൾ പങ്കുവെയ്ക്കുന്നു.
തുടർന്ന് ഫയർ (ദീപ മേത്ത), ബാണ്ടിറ്റ് ക്വീൻ (ശേഖർ ഗുപ്ത) എന്നീ സിനിമകളിലെ സ്ത്രീ കഥാപാത്രങ്ങൾ വെളിപ്പെടുത്തുന്ന യാഥാർഥ്യങ്ങൾ പരിശോധിക്കുന്നു. ശേഷം ഇന്ത്യൻ സിനിമയിലെ അപൂർവഭംഗികളായി നിറഞ്ഞു നിൽക്കുന്ന സ്വത്വവേദനകളാണ് അന്വേഷിക്കുന്നത്.
അപൂർ സൻസാർ, (സത്യജിത് റായി), ഉത്തം കുമാർ അഭിനയിച്ച നായക് (സത്യജിത് റായി), ഗുരുദത്ത്, മീനാകുമാരി എന്നിവർ അഭിനയിച്ച സാഹിബ്, ബീബി ഔർ ഗുലാം, കാഗസ് കെ ഫൂൽ, 27 ഡൌൺ (അവതാർ കൃഷ്ണ കൗൾ), മായാ ദർപ്പൺ (കുമാർ ഷഹാനി), ഉത്തരായണം (ജി. അരവിന്ദൻ), അനന്തരം (അടൂർ ഗോപാലകൃഷ്ണൻ) എന്നീ സിനിമകളും വിശദവും സൂക്ഷ്മവുമായി അവലോകനം ചെയ്യുന്നു. സിനിമ അടിസ്ഥാനപരമായി സംവിധായകന്റെ കലയാണ് എന്ന സിദ്ധാന്തത്തെ അവലംബമാക്കിയുള്ള വിമർശനവിജ്ഞാനം ഈ ഗ്രന്ഥം പ്രകാശനം ചെയ്യുന്നു.
PeerBey Software, dewSpace, 5th Floor
Chowallur Tower, Ayyanthole road
West Fort, Thrissur - 680004
© 2020 PeerBey. All rights reserved