Sabu Sankar Chief Editor, PeerBey Articles Thiruvananthapuram, Kerala |
Updated on : 23, December, 2023 Posted on : 20, June, 2022. Post views : 815 Category : Literary criticism, Literature |
BOOKMARK THIS ARTICLE | MOVE BACK |
ബോധം കണ്ടീഷണിങ് ചെയ്യപ്പെടുന്നത്, ഏറെ വിറ്റഴിയുന്ന, ശരാശരിയ്ക്കും താഴെയുള്ളവരെ ആകർഷിക്കുന്ന, പരിമിതമായ വിവരവിനിമയം കൊണ്ടാണ്. കാമ്പുള്ള പ്രസിദ്ധീകരണങ്ങളും നാടകവും സിനിമയും സാഹിത്യവുമൊക്കെ വളരെ കുറഞ്ഞുപോയതും അതിവേഗ വിൽപ്പനലക്ഷ്യമാക്കുന്നത് കൊണ്ടാണ്. അത്തരം ചപ്പ് ചവറുകൾ ബോധമണ്ഡലത്തെ മലിനികരിക്കുകയാണ് ചെയ്യുന്നത്. അത് കൗണ്ടർ കൾച്ചറിനെ, വ്യാജ സംസ്കാരത്തെ സ്വയം ഇറക്കുമതി ചെയ്യുന്നു. തെറ്റിദ്ധരിപ്പിക്കുക എന്നതിൽ പരസ്യങ്ങൾക്ക് വലിയ പങ്കുണ്ട്.
വായിച്ചില്ലേലും വളരും എന്ന് പറയുന്ന ആൾ മാനവികത, സംസ്കാരിക നരവംശ ശാസ്ത്രം, ചരിത്ര പ്രക്രിയയെ കുറിച്ചുള്ള അവബോധം, ആധുനിക മനഃശാസ്ത്ര ശാഖയിലെ പൊതുബോധം, കലയുടെ തത്വശാസ്ത്രം തുടങ്ങി പല അടിസ്ഥാന കാര്യങ്ങളെ കുറിച്ച് ധാരണ വികസിപ്പിക്കാത്ത ഒരാളാണ്. പൊതുധാരയിലെ പരിമിതവും ഉപരിതല സ്പർശിയുമായ അറിവാണ് അപകടം. ഇങ്ങനെ അർധരാത്രിക്ക് കുടപിടിക്കുന്നവർ മുഖ്യധാരയെന്നു വിളിക്കുന്ന പൊതുധാരയുടെ ഓരങ്ങളിലാണ് നിലകൊള്ളുന്നത്. ഇവർ നിരൂപകരാവുന്നതാണ് ഏറ്റവും വലിയ പ്രശ്നം.
ബോധം കണ്ടീഷണിങ് ചെയ്യപ്പെടുന്നത്, ഏറെ വിറ്റഴിയുന്ന, ശരാശരിയ്ക്കും താഴെയുള്ളവരെ ആകർഷിക്കുന്ന, പരിമിതമായ വിവരവിനിമയം കൊണ്ടാണ്. കാമ്പുള്ള പ്രസിദ്ധീകരണങ്ങളും നാടകവും സിനിമയും സാഹിത്യവുമൊക്കെ വളരെ കുറഞ്ഞുപോയതും അതിവേഗ വിൽപ്പനലക്ഷ്യമാക്കുന്നത് കൊണ്ടാണ്. അത്തരം ചപ്പ് ചവറുകൾ ബോധമണ്ഡലത്തെ മലിനികരിക്കുകയാണ് ചെയ്യുന്നത്. അത് കൗണ്ടർ കൾച്ചറിനെ, വ്യാജ സംസ്കാരത്തെ സ്വയം ഇറക്കുമതി ചെയ്യുന്നു. തെറ്റിദ്ധരിപ്പിക്കുക എന്നതിൽ പരസ്യങ്ങൾക്ക് വലിയ പങ്കുണ്ട്. തെറ്റിദ്ധരിക്കുന്ന പൊതുബോധത്തിന് തെരെഞ്ഞെടുക്കാനുള്ള ശേഷിയും നഷ്ടപ്പെടുന്നു. വാസ്തവത്തിൽ വായന എന്ന് ഉദ്ദേശിക്കുന്നത് അറിവിനെ വികസിപ്പിക്കലാണ്. നിരന്തര നവീകരണമാണ്. അങ്ങനെയാണ് ഒരാൾ വ്യക്തിത്വം ആർജിക്കുന്നത്.
വായന എന്നത് ഒരാളുടെ അന്വേഷണം കൂടിയാണ്. അത്തരം വായന പുസ്തകത്തിലൂടെ മാത്രമല്ല നിർവഹിക്കുന്നത്. ഒരു ക്‌ളാസിക് ചലച്ചിത്രം കാണുന്നതിനെയും ഫിലിം റീഡിങ് എന്ന് പറയാറുണ്ട്. ക്‌ളാസിക് ചിത്രകല കാണുമ്പോഴും സംഗീതം കേൾക്കുമ്പോഴും ഈ പരിണാമം സംഭവിക്കുന്നു. പ്രകൃതി സവിശേഷതകളെ, പ്രതിഭാസങ്ങളെ സൂക്ഷ്മമായി ഗ്രഹിക്കുമ്പോഴും വായന തന്നെയാണ് നടക്കുന്നത്. വിപുലമായി സ്വാംശീകരിക്കപ്പെട്ടവയുടെ, രേഖപെടുത്തപ്പെട്ടവയുടെ വിഭാഗം എന്ന നിലയിൽ ഗ്രന്ഥശാലകൾക്ക് പ്രഥമ സ്ഥാനമുണ്ട്.വായിക്കുന്തോറും തെരെഞ്ഞെടുക്കാനുള്ള ശേഷിയും വർധിക്കും. യഥാർത്ഥ വായന പ്രജ്ഞയെ പ്രചോദിപ്പിക്കുന്നു. പ്രബുദ്ധിയെ പ്രകാശിപ്പിക്കുന്നു. അത് സ്വാതന്ത്ര്യത്തെ അനുഭൂതിയാക്കുന്നു. ബ്രാഹ്മ മുഹൂർത്തത്തിൽ ഊർജ്ജത്തിന്റെ ഉറവിടമായ സൂര്യനോട് അപേക്ഷിക്കുന്ന ഗായത്രി മന്ത്രവും പ്രബുദ്ധിയെ പ്രചോദിപ്പിക്കേണമേ, പ്രകാശിപ്പിക്കേണമേ എന്നാണ്. എന്നാൽ ഇന്ന് മലയാളികളിൽ എത്ര ശതമാനം പേർ ഒരു ദിവസം ഒരു മണിക്കൂറെങ്കിലും ഒരു നല്ല ലൈബ്രറി ഉപയോഗിക്കുന്നുണ്ട്? ലൈബ്രറിയിൽ നിന്നെടുത്ത ഒരു പുസ്തകം വീട്ടിലിരുന്നു വായിക്കുന്നുണ്ട്? ആ പ്രക്രിയ തുടരുന്നുണ്ട്. അഞ്ചു ശതമാനം പോലും കാണില്ല. അപ്പോൾ പൊതുബോധ നിലവാരം എന്തായിരിക്കും? സ്വന്തം ദേശത്തെ കുറിച്ചുള്ള രാഷ്ട്രീയ ബോധം എന്തായിരിക്കും?
യഥാർത്ഥ വായന നഷ്ടപ്പെട്ട ആനുകാലിക ജീവിതശൈലിയാണ് പ്രശ്നം. വായനയല്ല. വായിച്ചില്ലേലും വളരും, തെങ്ങ് പോലെ.! വായനാ ദിനത്തിൽ ഇങ്ങനെ ചിലതൊക്കെ ചിന്തിക്കുന്നതും നല്ലതാണ്.
PeerBey Software, dewSpace, 5th Floor
Chowallur Tower, Ayyanthole road
West Fort, Thrissur - 680004
© 2020 PeerBey. All rights reserved